"ബോളിവുഡ് എന്നെ അർഹിക്കുന്നില്ല'; മനസ് തുറന്ന് മഹേഷ് ബാബു
Tuesday, May 10, 2022 11:16 PM IST
ബോളിവുഡ് തന്നെ അർഹിക്കുന്നില്ലെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു. തന്നെ അവർ അർഹിക്കാത്തതിനാൽ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് ബാബു നിർമിക്കുന്ന പുതിയ ചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. "- മഹേഷ് ബാബു പറഞ്ഞു.