ജോഷിയുടെ മകന്റെ ആദ്യസംവിധാനം; കിംഗ് ഓഫ് കൊത്തയിൽ മാസ് ലുക്കുമായി ദുൽഖർ സൽമാൻ
Friday, February 3, 2023 1:50 PM IST
ദുൽഖര്‍ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ രണ്ടാമത്തെ ലുക്ക് പുറത്തിറക്കി. മാസ് ലുക്കിലെത്തുന്ന ദുൽഖർ തന്നെയാണ് പ്രധാന ആകർഷണം. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, സെന്തിൽ കൃഷ്ണ, നൈല ഉഷ, സുധി കോപ്പ, ശാന്തി കൃഷ്ണ, ശരൺ, രാജേഷ് ശർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ജേക്സ് ബിജോയ്.