നി​ന​ക്ക് എ​ന്നെ കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ടാ​കു​മെ​ന്ന​റി​യാം; എ​ങ്കി​ലും ഞാ​നി​ത് തു​ട​രും; കാ​ളി​ദാ​സ്
Monday, March 20, 2023 11:01 AM IST
സ​ഹോ​ദ​രി മാ​ള​വി​ക​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. മാ​ള​വി​ക​യു​ടെ ചെ​റു​പ്പ​കാ​ല​ത്തെ ഒ​രു വീ​ഡി​യോ​യാ​ണ് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ചാ​ന​ലി​ന് അ​ഭി​മു​ഖം ന​ൽ​കു​ന്ന ജ​യ​റാ​മി​നും പാ​ർ​വ​തി​ക്കു​മൊ​പ്പം മ​ക്ക​ളാ​യി കാ​ളി​ദാ​സും മാ​ള​വി​ക​യു​മു​ണ്ട്. എ​ന്നാ​ൽ അ​ഭി​മു​ഖം നീ​ളു​ന്ന​ത​നു​സ​രി​ച്ച് അ​സ്വ​സ്ഥ​യാ​കു​ന്ന മാ​ള​വി​ക​യെ വീ​ഡി​യോ​യി​ൽ കാ​ണാം. കു​റു​ന്പ് കാ​ണി​ച്ച് ന​ട​ക്കു​ന്ന മാ​ള​വി​ക‌​യെ താ​ൻ അ​ന്ന് ഭ​യ​ന്നി​രു​ന്നു​വെ​ന്നും കാ​ളി​ദാ​സ് പ​റ​യു​ന്നു.



ഇ​ന്ന് നി​ന്‍റെ പി​റ​ന്നാ​ളാ​ണ്. എ​നി​ക്ക​റി​യാം ഈ ​വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് എ​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ നീ ​വി​ചാ​രി​ക്കു​ന്നു​ണ്ടാ​കാം. എ​ന്നാ​ൽ നി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ച​ങ്കൂ​റ്റ​വും തെ​മ്മാ​ടി സ്വ​ഭാ​വ​വും ഞാ​ൻ എ​പ്പോ​ഴും ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പ​റ​യാ​ൻ ഞാ​നി​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.

ഈ ​വി​ഡി​യോ​യി​ൽ അ​ത് വ്യ​ക്ത​മാ​യി കാ​ണാം. എ​ല്ലാ​ത്തി​ൽ നി​ന്നും ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു ഒ​രു ദി​വ​സം നീ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ചെ​യ്ത് ലോ​കം കീ​ഴ​ട​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു, പ്രാ​ർ​ഥി​ക്കു​ന്നു!

ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല സ​ഹോ​ദ​രി​യാ​യ​തി​ന് ന​ന്ദി, ഈ ​വി​ഡി​യോ നീ ​എ​ത്ര​മാ​ത്രം വെ​റു​ക്കു​ന്നു എ​ന്ന​ത് വ്യ​ക്ത​മാ​ണ്, ചു​രു​ക്ക​ത്തി​ൽ ഇ​ത് ന​മ്മ​ളു​ടെ ജീ​വി​ത​മാ​ണ്, ക്ഷ​മി​ക്ക​ണം, ഞാ​ൻ ഇ​ട​യ്ക്ക് ഒ​രു വി​ഡ്ഢി​യാ​വു​ന്നു​ണ്ടെ​ങ്കി​ൽ…​ഞാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു, മ​ര​ണം വ​രെ ഞാ​നി​ങ്ങ​നെ തു​ട​രു​മെ​ന്ന്. ന​മ്മ​ളെ കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി ഭ്രാ​ന്തു​ക​ൾ​ക്കും സാ​ഹ​സി​ക​ത​ക​ൾ​ക്കും.
കാളിദാസ് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.