ആ​ദി​വാ​സി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ: കാ​ക്ക​പ്പൊ​ന്ന് തി​യ​റ്റ​റി​ലേ​ക്ക്
Monday, January 3, 2022 3:14 PM IST
ആ​ദി​വാ​സി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണു കാ​ക്ക​പ്പൊ​ന്ന്. കാ​ന്‍റി​ൽ ലൈ​റ്റ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ദി​നേ​ശ് ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തു​ന്നു.

ആ​ദി​വാ​സി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന വേ​റി​ട്ടൊ​രു പ്ര​മേ​യ​വു​മാ​യാ​ണ് കാ​ക്ക​പ്പൊ​ന്ന് എ​ന്ന കു​ടും​ബ​ചി​ത്രം എ​ത്തു​ന്ന​ത്.

ക​ട​ലാ​സു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ആ​ദി​വാ​സി ഉ​ന്ന​മ​ന​വും രാ​ഷ്ട്രീ​യ​ക്കാ​രി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നും കാ​ല​ങ്ങ​ളാ​യി ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​യും ദ​യ​നീ​യ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്നു പോ​ലും നേ​രി​ടു​ന്ന തി​ക്താ​നു​ഭ​ങ്ങ​ളും തു​റ​ന്നു കാ​ണി​ക്കു​ക​യാ​ണ് കാ​ക്ക​പ്പൊ​ന്ന് എ​ന്ന ചി​ത്രം.

മീ​നാ​ക്ഷി, അ​നു ജോ​സ​ഫ്, രാ​ജേ​ഷ് ഹെ​ബ്ബാ​ർ, ര​വി വാ​ഴ​യി​ൽ, ഡൊ​മി​നി​ക്, ഹ​രി​ശ്രീ മാ​ർ​ട്ടി​ൻ, ഉ​ണ്ണി നാ​യ​ർ (സു​ഡാ​നി ഫെ​യിം ), ഗ​ണേ​ശ​ൻ പു​ളി​ക്ക​ൽ, ശ​ര​ത് ബാ​ല, ദേ​വി​ക, ശ്രേ​യ, ര​ജ​നി മു​ര​ളി, ന​സീ​റ​ലി കൂ​ഴി​കാ​ട​ൻ, ഹ​സ​ൻ മാ​ഷ്, ഗ​ണേ​ശ​ൻ, അ​ന​ന്ത​കൃ​ഷ്‌​ണ​ൻ, നി​താ​ൻ, അ​ജ്മ​ൽ, ഗ​ദ്ദാ​ഫി, ബാ​ലു മേ​നോ​ൻ, നാ​സ​ർ, മ​നു, അ​ഖി​ല, ല​ളി​താ​ബി​ക, ദേ​വി​ക, ശ്രേ​യ, ര​ജ​നി മു​ര​ളി , ബി​ജു തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ആ​ദി​വാ​സി​ക​ളും അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​ക്കു​ണ്ട്.

എം.​ആ​ർ. ജോ​സ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പ്ര​ഭാ​ക​ര​ൻ ന​റു​ക​ര‍യുടെ വരികൾക്ക് ഹ​രി​കു​മാ​ർ ഹ​രേ​റാം സംഗീതം പകരുന്നു. ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.