എടുത്ത സെല്‍ഫി വീട്ടില്‍ കാണിക്കാന്‍ സ്മാര്‍ട്ട് ഫോണില്ല: ഫ്രെയിം ചെയ്തു നല്കി ജയസൂര്യ
Tuesday, May 24, 2022 11:47 AM IST
പ്രിയപെട്ട ഒരു ആരാധികക്ക് തന്‍റെ കൂടെ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്തു നല്‍കിയ ജയസൂര്യയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കഥ ഇങ്ങനെയാണ്, പനമ്പള്ളി നഗറിലെ ഒരു കടയില്‍ ജയസൂര്യ വരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പ എന്നയാള്‍ക്ക് ജയസൂര്യയെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ ജയസൂര്യ അവരെ പരിചയപെടുകയും അവര്‍ക്കൊപ്പം സ്വന്തം ഫോണില്‍
ഒരു സെല്‍ഫിയും എടുത്തു.
എന്നാല്‍ തന്‍റെ പ്രിയനടനൊപ്പം സെല്‍ഫി എടുത്തത് വീട്ടില്‍ കാണിക്കണമെങ്കില്‍ പുഷ്പ ചേച്ചിയുടെ അടുത്ത് സ്മാര്‍ട്ട് ഫോണ്‍ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ ജയസൂര്യ പിന്നീട് നല്‍കിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്.
തന്‍റെ ഒപ്പമുള്ള ചിത്രം ഫ്രെയിം ചെയ്തു നല്‍കുകയാണ് ജയസൂര്യ ചെയ്തത്. പുഷ്പ പോലും അറിയാതെ തന്‍റെ സഹായിയെ വിട്ടാണ് അദ്ദേഹം ആ ഫോട്ടോ ഫ്രെയിം ചെയ്തു നല്‍കിയത്.