അ​ർ​ബു​ദ​രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ അ​വ​സാ​ന ആ​ഗ്ര​ഹം നി​റ​വേ​റ്റി ഷാ​രു​ഖ് ഖാ​ൻ
Wednesday, May 24, 2023 10:13 AM IST
അ​ര്‍​ബു​ദ രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ അ​വ​സാ​ന ആ​ഗ്ര​ഹം നി​റ​വേ​റ്റി ന​ട​ന്‍ ഷാ​റു​ഖ് ഖാ​ന്‍. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​നി അ​റു​പ​തു​കാ​രി ശി​വാ​നി ച​ക്ര​വ​ര്‍​ത്തി​ക്ക് ഷാ​രു​ഖി​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം.

ഇ​ത​റി​ഞ്ഞ ഷാ​രു​ഖ് ഖാ​ന്‍ വി​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് ശി​വാ​നി ച​ക്ര​വ​ര്‍​ത്തി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. ഷാ​രു​ഖ് ഖാ​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് ശി​വാ​നി ച​ക്ര​വ​ര്‍​ത്തി. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​വ​ർ.

ഷാ​റു​ഖ് ഖാ​നെ നേ​രി​ല്‍ കാ​ണ​ണ​മെ​ന്നു​ള​ള​താ​ണ് അ​വ​സാ​ന ആ​ഗ്ര​ഹ​മെ​ന്നും ത​ന്‍റെ അ​ടു​ക്ക​ള​യി​ല്‍ ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​ക​ണ​മെ​ന്നും ശി​വാ​നി ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.



‘‘എ​ന്‍റെ ദി​വ​സ​ങ്ങ​ള്‍ എ​ണ്ണ​പ്പെ​ട്ടു തു​ട​ങ്ങി. ഇ​നി ഞാ​ന്‍ അ​ധി​ക​കാ​ലം ജീ​വി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് എ​നി​ക്കൊ​രു ആ​ഗ്ര​ഹ​മു​ണ്ട്.

അ​തി​നെ എ​ന്‍റെ അ​വ​സാ​ന ആ​ഗ്ര​ഹ​മെ​ന്ന് വി​ളി​ക്കാം. ഷാ​രു​ഖ് ഖാ​നെ നേ​രി​ട്ടു​കാ​ണ​ണം. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ കൈ​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ബം​ഗാ​ളി ഭ​ക്ഷ​ണം ന​ല്‍​ക​ണം. അ​ദ്ദേ​ഹം അ​ത് ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​മെ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു.’’ശി​വാ​നി പ​റ​ഞ്ഞു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​രാ​ധി​ക​യെ ഞ​ട്ടി​ച്ച് കിം​ഗ് ഖാ​ന്‍റെ വി​ളി എ​ത്തി​യ​ത്. വി​ഡി​യോ കോ​ളി​ല്‍ ഏ​ക​ദേ​ശം 30 മി​നി​റ്റി​ല​ധി​കം ഇ​രു​വ​രും സം​സാ​രി​ച്ചു.

​മക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും കൊ​ല്‍​ക്ക​ത്ത​യി​ലെ വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്നും ഷാ​രു​ഖ് ഉ​റ​പ്പ് ന​ല്‍​കി.

കാ​ന്‍​സ​റി​ന്‍റെ അ​വ​സാ​ന സ്റ്റേ​ജി​ലാ​യ ഇ​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ട​ന്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഷാ​രു​ഖി​ന്‍റെ ഫാ​ന്‍​സ് പേ​ജ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.