കു​റ്റ​ക്കാ​ര​ന​ല്ലെ​ങ്കി​ൽ ദി​ലീ​പി​നൊ​പ്പം സി​നി​മ ചെ​യ്യും: ന​ടി ദു​ര്‍​ഗ കൃ​ഷ്ണ
Monday, May 23, 2022 7:41 PM IST
ദി​ലീ​പ് കു​റ്റ​ക്കാ​ര​ന​ല്ലെ​ങ്കി​ൽ ന​ട​നൊ​പ്പം സി​നി​മ ചെ​യ്യു​മെ​ന്ന് ന​ടി ദു​ര്‍​ഗ കൃ​ഷ്ണ. സി​നി​മ​യു​ടെ ക​ഥ എ​ന്താ​ണോ അ​ത് നോ​ക്കി സി​നി​മ ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ലെ​ങ്കി​ല്‍ മാ​റ്റി നി​ര്‍​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല​ല്ലോ. തെ​റ്റു​ണ്ടോ ഇ​ല്ല​യോ എ​ന്ന​റി​യി​ല്ല. തെ​റ്റു​ണ്ടെ​ങ്കി​ല്‍ തെ​റ്റ് ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ. ന​ല്ല സി​നി​മ​യും ക​ഥാ​പാ​ത്ര​വും ആ​ണെ​ങ്കി​ല്‍ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ വ​ച്ച് ഒ​ഴി​വാ​ക്കി​ല്ല.

"എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​തി​ജീ​വി​ത ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്താ​ണ് ആ ​പ്ര​ശ്‌​നം ഉ​ണ്ടാ​കു​ന്ന​ത്. പ​ല അ​വ​സ്ഥ​ക​ളി​ലും മി​ണ്ടാ​തി​രി​ക്കേ​ണ്ട അ​വ​സ്ഥ പ​ല​ര്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്- ദു​ർ​ഗ പ​റ​ഞ്ഞു.

വി​ജ​യ് ബാ​ബു വി​ഷ​യ​ത്തി​ലും ദു​ർ​ഗ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത് മോ​ശ​മാ​ണെ​ന്നും അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ദു​ർ​ഗാ കൃ​ഷ്ണ പ​റ​ഞ്ഞു. പീ​ഡ​ന കേ​സ് സം​ബ​ന്ധി​ച്ച് കോ​ട​തി വി​ധി വ​രും വ​രെ ഒ​രാ​ളെ ന്യാ​യീ​ക​രി​ച്ചോ ത​ള്ളി​പ​റ​ഞ്ഞോ ഒ​ര​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും ദു​ർ​ഗ കൃ​ഷ്ണ പ​റ​ഞ്ഞു. ഉ​ട​ൽ സി​നി​മ​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.