മൂ​ര്‍​ദ്ധാ​വി​ല്‍ ചും​ബ​ന​മി​ല്ലാ​തെ നി​ന​ക്കു വേ​ണ്ടി ഞാ​ന്‍ അ​തേ​റ്റു വാ​ങ്ങും; ഹൃ​ദ്യ​മാ​യ കു​റി​പ്പു​മാ​യി സ​ച്ചി​യു​ടെ ഭാ​ര്യ
Friday, September 30, 2022 11:47 AM IST
ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഇ​ന്ന് സ​മ്മാ​നി​ക്കു​ന്പോ​ൾ മ​ല​യാ​ള സി​നി​മ​യ്ക്ക് അ​ഭി​മാ​ന​നി​മി​ഷ​മാ​കും അ​ര​ങ്ങേ​റു​ക. എ​ട്ടു അ​വാ​ര്‍​ഡു​ക​ളാ​ണ് മ​ല​യാ​ള​ത്തി​ന് മാ​ത്രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ല്‍ നാ​ലും അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സ​ച്ചി സം​വി​ധാ​നം ചെ​യ്ത അ​യ്യ​പ്പ​നും കോ​ശി​യു​മെ​ന്ന ചി​ത്ര​ത്തി​നാ​ണ്.

പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം കേ​ള്‍​ക്കാ​ന്‍ നി​ല്‍​ക്കാ​തെ​യും അ​ത് രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങാ​നും സാ​ധി​ക്കാ​തെ സ​ച്ചി എ​ന്ന കെ.​ആ​ര്‍.​സ​ച്ചി​ദാ​ന​ന്ദ​ന്‍ പോ​യി മ​റ​ഞ്ഞു. ഇ​പ്പോ​ള്‍ സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി സ​ച്ചി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഓ​രോ ആ​രാ​ധ​ക​ന്‍റെ​യും ഹൃ​ദ​യം നി​റ​യ്ക്കു​ന്ന​ത്.

സ​ച്ചി​യു​ടെ ആ​ഗ്ര​മാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ കൈ​യ്യി​ല്‍ നി​ന്നും അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കു​ക എ​ന്നു​ള്ള​തും ത​ന്‍റെ നെ​റ്റി​യി​ല്‍ ചും​ബ​നം ന​ല്‍​കി അ​ത് ഏ​റ്റു​വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു സ​ച്ചി​യു​ടെ ആ​ഗ്ര​മ​മെ​ന്നും സി​ജി പ​റ​യു​ന്നു. ഇ​ന്ന് സ​ച്ചി​ക്കാ​യി അ​ത് താ​ന്‍ വാ​ങ്ങു​മെ​ന്നും നാ​ഞ്ചി​യ​മ്മ​യും കൂ​ടെ​യു​ണ്ടെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

നീ ​പ​റ​ഞ്ഞു ന​മ്മ​ള്‍ ഒ​രി​ക്ക​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​സി​ഡന്‍റി​ന്‍റെ കൂ​ടെ ഡി​ന്ന​ര്‍ ക​ഴി​ക്കും..,നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് വാ​ങ്ങും..​അ​ന്ന് നി​ന്‍റെ മൂ​ര്‍​ദ്ധാ​വി​ല്‍ ചും​ബ​നം ന​ല്‍​കി​യി​ട്ടു ഞാ​ന​തു സ്വീ​ക​രി​ക്കും. ഇ​ന്ന് മൂ​ര്‍​ദ്ധാ​വി​ല്‍ ചും​ബ​ന​മി​ല്ലാ​തെ നി​ന​ക്കു വേ​ണ്ടി ഞാ​ന്‍ അ​ത് ഏ​റ്റു വാ​ങ്ങും.

ഈ ​പാ​ട്ട് ലോ​കം ഏ​റ്റെ​ടു​ക്കും എ​ന്ന് നീ ​ആ​ഗ്ര​ഹി​ച്ച നാ​ഞ്ചി​യ​മ്മ​യേ​യും ന​മ്മു​ടെ പാ​ട്ടും നീ ​ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ ത​ന്നെ എ​ത്തി​ച്ചു.​അ​തെ നീ ​ച​രി​ത്രം തേ​ടു​ന്നി​ല്ല.​നി​ന്നെ തേ​ടു​ന്ന​വ​ര്‍​ക്കൊ​രു ച​രി​ത്രം ആ​ണ് നീ..

​ഇ​ന്ന് വൈ​കി​ട്ട് ആ​ണ് ച​രി​ത്ര​മു​ഹൂ​ര്‍​ത്തം..​ഗോ​ത്ര വ​ര്‍​ഗ്ഗ​ത്തി​ല്‍ നി​ന്നും ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന ശ്രീ​മ​തി ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ ക​യ്യി​ല്‍ നി​ന്നും, എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത ഗോ​ത്ര​വ​ര്‍​ഗ്ഗ​ത്തി​ല്‍​നി​ന്നും ഉ​യ​ര്‍​ന്നു​വ​ന്നു ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ന​ല്ല ഗാ​യി​ക​യാ​യ നാ​ഞ്ചി​യ​മ്മ അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കു​ന്ന ച​രി​ത്ര മു​ഹൂ​ര്‍​ത്തം.

കൂ​ടെ അ​യ്യ​പ്പ​നും കോ​ശി​യും നാ​ഞ്ചി​യ​മ്മ​യും ഒ​ക്കെ പി​റ​ന്ന സി​നി​മ​യു​ടെ കാ​ര​ണ​വ​രാ​യ നി​ന​ക്കു​ള്ള അ​വാ​ര്‍​ഡും പ്ര​ഥ​മ വ​നി​ത​യി​ല്‍ നി​ന്നും ഞാ​ന്‍ സ്വീ​ക​രി​ക്കും....​പ്രി​യ​പ്പെ​ട്ട സ​ച്ചീ..​ഹൃ​ദ​യം സ​ന്തോ​ഷം കൊ​ണ്ടും നീ ​ഇ​ല്ലാ​ത്ത​ത്തി​ന്‍റെ ദുഃ​ഖം അ​തി​ലേ​റെ​യും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്...​സ്വ​ര്‍​ഗ്ഗ​ത്തി​ല്‍ ഇ​രു​ന്നു നീ​യി​ത് കാ​ണും എ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്.​ന​മ്മു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പെ​ടു​ക​യാ​ണ്...​നീ ക​ണ്ട സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ആ​ണ് ഞാ​ന്‍.
സിജി കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.