സംവിധായകൻ ആറ്റ്ലിക്കും പ്രിയയ്ക്കും ആൺകുഞ്ഞ്
Wednesday, February 1, 2023 9:08 AM IST
സംവിധായകൻ അറ്റ്ലിക്കും ഭാര്യ പ്രിയ അറ്റ്ലിക്കും ആൺകുഞ്ഞ് ജനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ആൺകുഞ്ഞ് ജനിച്ച സന്തോഷവാർത്ത പങ്കുവച്ചത്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമാകുകയാണെന്നും ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഇവർ ട്വിറ്ററിലൂടെ അറിയിച്ചു.
2014 ല് ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. ടെലിവിഷൻ അവതാരകയാണ് അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ.
രാജാറാണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ആറ്റ്ലി വിജയ്യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചു. ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി.