ആശ ശരത്തിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യ മാധവനും ; വീഡിയോ
Saturday, March 18, 2023 2:43 PM IST
നടി ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹവേദിയിൽ തിളങ്ങിയത് ദീലീപും കാവ്യ മാധവനും. തനിനാടൻ വേഷത്തിലെത്തി ഇരുവരും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മുണ്ടും ജുബ്ബയിലും ദിലീപ് തിളങ്ങിയപ്പോൾ കാവ്യ ധരിച്ചത് നീല നിറത്തിലുള്ള പട്ടുസാരിയാണ്. പഫ് സ്ലീവ് ബൗസും മിനിമൽ ആഭരണങ്ങളും ധരിച്ച് കാവ്യ അതിസുന്ദരിയായി.
ലക്ഷ്മി ഗോപാലസ്വാമി, അനുശ്രീ, നിർമാതാവ് ആന്റോ ജോസഫ്, രഞ്ജി പണിക്കർ, ഹൈബി ഈഡൻ തുടങ്ങി നിരവധി പേരാണ് നവദന്പതികൾക്ക് ആശംസകളുമായെത്തിയത്.
2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.