കെജിഎ​ഫ് താ​രം അ​വി​നാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം
Friday, July 1, 2022 11:02 AM IST
കെജിഎ​ഫ് താ​രം ബി.​എ​സ്. അ​വി​നാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. അ​വി​നാ​ശ് സ​ഞ്ച​രി​ച്ച കാ​ര്‍ ക​ണ്ടെ​യ്‌​ന​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി താ​ന്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് താ​രം അറിയിച്ചു.

കെ​ജി​എ​ഫി​ലെ ആ​ന്‍​ഡ്രൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് അ​വി​നാ​ശ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജി​മ്മി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​നി​ല്‍ കും​ബ്ലെ സ​ര്‍​ക്കി​ളി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ന്നു വ​ന്ന ക​ണ്ടെ​യ്‌​ന​ര്‍ വേ​ഗ​ത്തി​ല്‍ വ​ന്ന് ത​ന്‍റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ടാ​യെ​ങ്കി​ലും ത​നി​ക്ക് പ​രി​ക്കേ​റ്റി​ല്ലെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.