"കേ​സ് തി​രി​കെ കൊ​ടു​ത്ത​ത്' 25 കോ​ടി; കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ മ​റ്റൊ​രു സൂ​പ്പ​ര്‍ ഹി​റ്റ്
Tuesday, August 16, 2022 11:06 AM IST
നി​റ​ഞ്ഞ സ​ദ​സ്സി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ടു​ക​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പു​തി​യ ചി​ത്രം ന്നാ ​താ​ന്‍ കേ​സ് കൊ​ട്. പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത കൊ​ണ്ടും അ​ഭി​ന​യ മി​ക​വ് കൊ​ണ്ടും ചി​ത്രം വ​ന്‍ ഹി​റ്റി​ലേ​ക്ക് മാ​റു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് 11-ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഒ​രാ​ഴ്ച കൊ​ണ്ട് നേ​ടി​യ​ത് 25 കോ​ടി രൂ​പ​യാ​ണ്. നി​ര്‍​മാ​താ​വ് ത​ന്നെ​യാ​ണ് ബോ​ക്‌​സ് ഓ​ഫീ​സ് ക​ള​ക്ഷ​ന്‍റെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ന​ടന്‍റെ ക​രി​യ​റി​ലെ വ​മ്പ​ന്‍ ഹി​റ്റി​ലേ​ക്കാ​ണ് ചി​ത്രം നീ​ങ്ങു​ന്ന​ത്.



നാ​ട്ടു​ഭാ​ഷ​യു​ടെ ത​നി​മ​കൊ​ണ്ടും പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണ​ശൈ​ലി കൊ​ണ്ടും പ്രേ​ക്ഷ​ക​നെ പി​ടി​ച്ചി​രു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ചിത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ഴു​മ്മ​ല്‍ രാ​ജീ​വ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഗാ​യ​ത്രി ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. വി​ന​യ് ഫോ​ര്‍​ട്ട്, സൈ​ജു കു​റു​പ്പ്, ജാ​ഫ​ര്‍ ഇ​ടു​ക്കി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, ക​ന​കം കാ​മി​നി ക​ല​ഹം തു​ട​ങ്ങി​യ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്'.

എ​സ്.​ടി. കെ ​ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്' നി​ര്‍​മി​ക്കു​ന്ന​ത്. രാ​കേ​ഷ് ഹ​രി​ദാ​സ് ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് മ​നോ​ജ് ക​ണ്ണോ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.