"നമ്മളെല്ലാവരും അല്പം തകര്‍ന്നവരാണ്'; മഞ്ജു എടുത്ത ചിത്രം പങ്കുവച്ച് ഭാവന
Saturday, January 15, 2022 7:10 PM IST
മഞ്ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന. നമ്മളെല്ലാവരും അല്പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്നാണ് ഭാവന ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഭാവനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി ആരാധരും എത്തിയിട്ടുണ്ട്.
നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനും തമ്മില്‍ 2018ലായിരുന്നു വിവാഹം. ശേഷം ബാംഗ്ലൂരിലാണ് താമസം.
'ഭജ്രംഗി 2' എന്ന കന്നഡ ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ രാജ്കുമാര് ആയിരുന്നു ചിത്രത്തില്‍ നായകൻ. മികച്ച അഭിപ്രായമാണ് ഭാവനയുടെ പ്രകടനത്തിന് ലഭിച്ചത്.