അയൽവാശിയുമായി സൗബിൻ ഷാഹിർ; ഫസ്റ്റ് ലുക്ക്
Tuesday, January 24, 2023 12:22 PM IST
സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഷൈൻ ടോം ചാക്കോ, ജഗദീഷ് ,നസ്ലിൻ, ഗോകുലൻ, നിഖില വിമൽ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ.