അമിത് ചക്കാലക്കലിന്റെ അസ്ത്ര; ഫസ്റ്റ് ലുക്ക് പോസ്റ്റർ
Monday, January 30, 2023 11:59 AM IST
അമിത് ചക്കാലക്കലിനെ നായകനാക്കി ഒരുക്കുന്ന അസ്ത്ര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ചിത്രം പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വയനാടൻ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറായാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമാരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീന കുറുപ്പ്, ജിജു രാജ്, സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
വിനു കെ.മോഹൻ, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം മോഹൻ സിതാര. മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു.