"റി​യാ​ലി​റ്റി ഷോ​യി​ൽ അ​ണി​ഞ്ഞി​രു​ന്ന​ത് ഒ​രു പ​ഴ​യ ച​പ്പ​ൽ ആ​യി​രു​ന്നു'
Friday, January 28, 2022 9:22 PM IST
സി​നി​മ മേ​ഖ​ല​യി​ൽ എ​ത്തി​യ​തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നാ​ട്ടി​ൽ നി​ന്നു​മു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് ന​ടി അ​നു​ശ്രീ. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സാ​ണ് ത​നി​ക്കൊ​പ്പം നി​ന്ന​തെ​ന്നും അ​നു​ശ്രീ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ലാ​ൽ​ജോ​സ് സാ​ർ കൊ​ടു​ത്ത interview ലെ ​ഈ വാ​ക്കു​ക​ൾ ഇ​ന്ന​ലെ രാ​ത്രി വാ​യി​ച്ച​തി​നു ശേ​ഷം ഞാ​ൻ ഇ​ത് പോ​സ്റ്റ് ചെ​യ്യു​ന്ന​ത് വ​രെ അ​തെ​ന്നെ 2011-2012 കാ​ല​ഘ​ട്ട​ത്തി​ലെ എ​ന്‍റെ ഒ​രു​പാ​ട് ഓ​ർ​മ്മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി...​ഇ​തെ​ഴു​തു​മ്പോ​ൾ എ​ത്ര വ​ട്ടം എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു ഒ​ഴു​കി എ​ന്നു എ​നി​ക്ക​റി​യി​ല്ല....​സ​ർ പ​റ​ഞ്ഞ പോ​ലെ റി​യാ​ലി​റ്റി ഷോ​യി​ലെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഞാ​ൻ അ​ണി​ഞ്ഞി​രു​ന്ന​ത് ഒ​രു പ​ഴ​യ ച​പ്പ​ൽ ത​ന്നെ ആ​യി​രു​ന്നു...​അ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു അ​ന്ന്...

അ​ന്നു മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ ബാ​ക്കി ആ​ൾ​ക്കാ​രു​ടെ look&dress ഒ​ക്കെ ക​ണ്ട്‌ ന​മു​ക്കി​ത് പോ​ലെ ഒ​ന്നും പ​റ്റി​ല്ല അ​മ്മേ എ​ന്നു പ​റ​ഞ്ഞു തി​രി​ച്ചു പോ​കാ​ൻ തു​ട​ങ്ങി​യ എ​ന്നെ അ​ന്ന് പി​ടി​ച്ചു നി​ർ​ത്തി​യ​ത് surya tv യി​ലെ ഷോ coordinator ​വി​നോ​ദ് ചേ​ട്ട​നാ​ണ്...​ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​പാ​ട് ബു​ദ്ദി​മു​ട്ടി...​ഞാ​ൻ ഒ​ന്നും ഒ​ന്നും അ​ല്ല എ​ന്ന ഒ​രു തോ​ന്ന​ൽ മ​ന​സി​നെ വ​ല്ലാ​തെ ബു​ദ്ദി​മു​ട്ടി​ച്ചി​രു​ന്നു അ​ന്നൊ​ക്കെ... പ​ക്ഷെ ഒ​രു നി​യോ​ഗം പോ​ലെ ആ ​ഷോ യി​ൽ ഞാ​ൻ വി​ജ​യി​ച്ചു...

അ​ന്ന് ഷോ ​യി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ്വാ​സി​ക​യും, ഷി​ബ്‌​ല​യും ഇ​ന്നും എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ്...​പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ൾ ലാ​ൽ​ജോ​സ് സ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഉ​ള്ള കാ​ത്തി​രി​പ്പ് ആ​യി​രു​ന്നു...​ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം ആ​യി​ക്കാ​ണും Diamond necklace തു​ട​ങ്ങാ​ൻ...​അ​ങ്ങ​നെ ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് തു​ട​ങ്ങു​ന്ന​ത് ദു​ബാ​യ് യി​ൽ...​എ​ന്‍റെ കൂ​ടെ വ​രാ​നാ​യി അ​മ്മ​ക്കും passport എ​ടു​ത്തു...

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഒ​ന്നും അ​റി​യാ​ത്ത ഞാ​ൻ ദു​ബാ​യ് യി​ലേ​ക്ക്... കൂ​ടെ ഉ​ള്ള​ത് എ​ന്‍റെ അ​ത്ര​യും പോ​ലെ അ​റി​യാ​ത്ത എ​ന്‍റെ പാ​വം അ​മ്മ ഒ​രു Moral Support ന്.....​ഒ​ടു​വി​ൽ ദു​ബാ​യ് എ​ത്തി...​ഷൂ​ട്ടിം​ഗ് ഒ​ക്കെ ഒ​ന്നു ക​ണ്ടു പ​ഠി​ക്കാ​ൻ 2,3 ദി​വ​സം മു​ന്നേ ലാ​ൽ സ​ർ എ​ന്നെ അ​വി​ടെ എ​ത്തി​ച്ചി​രു​ന്നു... അ​വി​ടെ ചെ​ന്ന് അ​വി​ടെ ഉ​ള്ള​വ​രെ ഒ​ക്കെ ക​ണ്ട​പ്പോ​ൾ വീ​ണ്ടും ഞാ​ൻ ഒ​ന്നും അ​ല്ല എ​ന്നൊ​രു ചി​ന്ത എ​ന്നെ അ​ല​ട്ടാ​ൻ തു​ട​ങ്ങി​യി​രു​ന്നു....

ഒ​രു ക​മു​കും​ചേ​രി​കാ​രി​ക്ക് ആ ​തോ​ന്ന​ൽ സ്വാ​ഭാ​വി​കം ആ​യി​രു​ന്നു എ​ന്ന് അ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി​ല്ല...​അ​ന്ന് ലാ​ൽ​ജോ​സ് സ​ർ ത​ന്ന Motivation ൽ ​എ​ന്റെ complex ഒ​ക്കെ മാ​റ്റി​നി​ർ​ത്തി ഒ​ടു​വി​ൽ ഞാ​ൻ ക​ലാ​മ​ണ്ഡ​ലം രാ​ജ​ശ്രീ ആ​യി...​ഭ​ർ​ത്താ​വാ​യ അ​രു​ൺ നെ ​കാ​ണാ​ൻ Airport Escalator ൽ ​ക​യ​റു​ന്ന രാ​ജ​ശ്രീ...​അ​താ​യി​രു​ന്നു എ​ന്റെ സി​നി​മ​യി​ലെ ആ​ദ്യ​ത്തെ shot.....അ​ങ്ങ​നെ അ​ന്ന് മു​ത​ൽ മ​ന​സി​ലു​ള്ള inhibition ഒ​ക്കെ മാ​റ്റി അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി...​ഒ​രു ന​ടി ആ​കാ​ൻ തു​ട​ങ്ങി...

ദു​ബാ​യ് schedule ക​ഴി​ഞ്ഞു,നാ​ട്ടി​ലെ schedule ക​ഴി​ഞ്ഞു വീ​ണ്ടും ക​മു​കു​ചേ​രി​യി​ലേ​ക്ക്...​ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ ആ​ണ് വ​ര​വ്...​ആ​ള്ക്കാ​ര് വ​രു​ന്നു, സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു,അ​നു​മോ​ദി​ക്കു​ന്നു,പ്രോ​ഗ്രാം വെ​ക്കു​ന്നു എ​ന്നൊ​ക്കെ ആ​ണ് മ​ന​സി​ലെ പ്ര​തീ​ക്ഷ​ക​ൾ പ​ക്ഷെ ഇ​ട​ക്ക് എ​പ്പ​ഴൊ​ക്കെ​യോ നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ attitude ൽ ​എ​ന്തോ ഒ​രു മാ​റ്റം തോ​ന്നി​യി​രു​ന്നു... ഡ​ബ്ബി​ങ് ഒ​ക്കെ ക​ഴി​ഞ്ഞു വീ​ണ്ടും നാ​ട്ടി​ലെ​ത്തി​പ്പോ​ഴേ​ക്കും ഞാ​നും അ​മ്മ​യും എ​ന്തോ തെ​റ്റു​കാ​രാ​യി മു​ദ്ര ചാ​ർ​ത്ത​പ്പെ​ട്ടി​രു​ന്നു...

ആ ​സ​മ​യ​ത്തൊ​ക്കെ അ​ണ്ണ​ൻ ഗ​ൾ​ഫി​ൽ ആ​യി​രു​ന്നു...​അ​ച്ഛ​ൻ ഞ​ങ്ങ​ളോ​ട് ഒ​ന്നും പ​റ​ഞ്ഞ​തും ഇ​ല്ല..​വി​ഷ​മി​പ്പി​ക്ക​ണ്ട എ​ന്നു ക​രു​തി​യാ​കും..​പ​ക്ഷെ നാ​ട്ടി​ൽ ഞ​ങ്ങ​ളെ പ​റ്റി പ​റ​യു​ന്ന ക​ഥ​ക​ൾ എ​ല്ലാം എ​ന്‍റെ cousins എ​ന്നോ​ട് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു...​എ​ന്തോ​രം ക​ഥ​ക​ളാ​ണ് ഞാ​ൻ കേ​ട്ട​ത്...​ആ ദി​വ​സ​ങ്ങ​ളി​ൽ ഞാ​ൻ ക​ര​ഞ്ഞ ക​ര​ച്ചി​ൽ ഒ​രു പ​ക്ഷെ ഞാ​ൻ ജീ​വി​ത​ത്തി​ൽ പി​ന്നീ​ട് ക​ര​ഞ്ഞു കാ​ണി​ല്ല...​ക​ര​ച്ചി​ൽ അ​ട​ക്കാ​ൻ വ​യ്യാ​തെ സ​ഹി​ക്കാ​ൻ വ​യ്യാ​തെ പ​ഴ​യ വീ​ടി​ന്‍റെ അ​ല​ക്കു ക​ല്ലി​ൽ പോ​യി​രു​ന്നു ഞാ​ൻ ലാ​ൽ​ജോ​സ് സ​ർ നെ ​വി​ളി​ച്ചു ക​ര​ഞ്ഞി​ട്ടു​ണ്ട്‌....

നീ ​അ​തൊ​ന്നും mind ചെ​യ്യ​ണ്ട ആ​യി​രം കു​ട​ത്തി​ന്‍റെ വാ​യ മൂ​ടി​ക്കെ​ട്ടാം പ​ക്ഷെ മ​നു​ഷ്യ​ന്‍റെ വാ​യ മൂ​ടി കെ​ട്ടാ​ൻ പ​റ്റി​ല്ല എ​ന്നാ​യി​രു​ന്നു സ​ർ ന്‍റെ മ​റു​പ​ടി..​ഒ​രു തു​ട​ക്ക​ക്കാ​രി എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ആ​ദ്യ​മാ​യി കി​ട്ടി​യ ഉ​പ​ദേ​ശം അ​താ​യി​രു​ന്നു.. അ​ന്നൊ​ക്കെ നാ​ട്ടി​ലെ റോ​ഡി​ൽ കൂ​ടി ന​ട​ക്കു​മ്പോ​ൾ പ​ണ്ട് കൂ​ട്ടാ​യി​രു​ന്ന​വ​ർ തി​രി​ഞ്ഞു നി​ന്ന​തും,,തി​രി​ഞ്ഞു കൂ​ട്ടു​കാ​രോ​ട് എ​ന്നെ​യും അ​മ്മ​യെ​യും ഓ​രോ​ന്നു പ​റ​ഞ്ഞു ചി​രി​ച്ച​തും ഒ​ക്കെ അ​ന്ന് എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു....​ഒ​രു media team എ​ന്‍റെ വീ​ട്ടി​ൽ വ​ന്നു interview എ​ടു​ത്ത​പ്പോ​ൾ സം​സാ​രി​ക്കു​ന്ന​തി​ന്റെ ഇ​ട​യി​ൽ അ​ച്ഛ​ൻ പൊ​ട്ടി​ക​ര​ഞ്ഞ​ത് ഞാ​ൻ ഇ​പോ ഓ​ർ​ക്കു​ന്നു..

എ​ന്നെ​യും അ​മ്മ​യെ​യും പ​റ​യു​ന്ന​ത് കേ​ട്ട് എ​ന്തു മാ​ത്രം വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നി​ട്ടാ​കും അ​ച്ഛ​ൻ അ​ന്ന് ക​ര​ഞ്ഞു പോ​യ​ത്..​ഇ​തൊ​ക്കെ ഞാ​ൻ പ​റ​യു​ന്ന ഒ​രേ ഒ​രാ​ൾ ലാ​ൽ​ജോ​സ് സ​ർ ആ​യി​രു​ന്നു..​ഒ​രു പ​ക്ഷെ എ​ന്റെ call ചെ​ല്ലു​മ്പോ​ഴൊ​ക്കെ സ​ർ മ​ന​സി​ൽ വി​ചാ​രി​ച്ചി​രു​ന്നി​രി​ക്കാം ഇ​ന്ന് എ​ന്തു പ്ര​ശ്‌​നം പ​റ​യാ​ൻ ആ​ണ് അ​നു വി​ളി​ക്കു​ന്ന​ത് എ​ന്ന്..​പ​ക്ഷെ ഒ​രു പ്രാ​വ​ശ്യം പോ​ലും എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​തെ സാ​ർ ph വെ​ച്ചി​ട്ടി​ല്ല...​പി​ന്നീ​ട് പ​തി​യെ പ​തി​യെ എ​നി​ക്ക് ആ ​നാ​ടി​നോ​ടും നാ​ട്ടു​കാ​രോ​ടും അ​ക​ൽ​ച്ച തോ​ന്നാ​ൻ തു​ട​ങ്ങി... എ​ന്തി​നും അ​മ്പ​ല​ത്തി​ലേ​ക്കും,അ​മ്പ​ലം ground ലേ​ക്കും ഓ​ടി​യി​രു​ന്ന ഞാ​ൻ എ​വി​ടെ​യും പോ​കാ​തെ ആ​യി....

എ​ന്‍റെ നാ​ടി​നെ സം​ബ​ന്ധി​ച്ച്‌ എ​ന്തേ​ലും ഒ​ക്കെ പ​ഠി​ച്ചു,ക​ല്യാ​ണം ക​ഴി​ച്ചു ഒ​രു കു​ടും​ബ​മാ​യി അ​ട​ങ്ങി ഒ​തു​ങ്ങി ജീ​വി​ക്കാ​തെ സി​നി​മാ​ന​ടി ആ​യി എ​ന്ന​താ​കാം അ​ന്ന് അ​വ​രു​ടെ ക​ണ്ണി​ൽ ഞാ​ൻ ചെ​യ്ത തെ​റ്റ് But it had already become my passion....അ​തി​നു ഒ​രു അ​വ​സ​രം വ​ന്ന​പ്പോ​ൾ ഞാ​ൻ അ​തി​ലേ​ക്കു ആ​യി അ​ത്രേ ഉ​ള്ളു...​പ​ക്ഷെ എ​ന്റെ passion നു ​പി​ന്നാ​ലെ ഞാ​ൻ പോ​യ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ എ​ന്റെ കു​ടും​ബ​ത്തി​നും എ​നി​ക്കും മാ​ന​സി​ക​മാ​യി കു​റെ challenges നേ​രി​ടേ​ണ്ടി വ​ന്നു...​ഞ​ങ്ങ​ൾ ചെ​യ്യു​ന്ന ഓ​രോ​രോ കാ​ര്യ​ങ്ങ​ളും ഭൂ​ത​ക്ക​ണ്ണാ​ടി യി​ലൂ​ടെ നോ​ക്കി പു​തി​യ സ്ക്രി​പ്റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ആ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും താ​ല്പ​ര്യം....

പ​ക്ഷെ പി​ന്നീ​ട് ചെ​റി​യ ചെ​റി​യ character ചെ​യ്തു ഞാ​ൻ ഉ​യ​രാ​ൻ തു​ട​ങ്ങി അ​പ്പൊ നാ​ട്ടു​കാ​രു​ടെ attitudeഉം ​പ​തി​യെ മാ​റാ​ൻ തു​ട​ങ്ങി...​പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ന്ന ഒ​രു പ്രോ​ഗ്രാ​മി​ൽ ഞാ​ൻ അ​തു പൊ​തു​വാ​യി പ​റ​യു​ക​യും ചെ​യ്തു ..ഏ​തു കാ​ര്യ​ത്തി​ലാ​യാ​ലും വ​ള​ർ​ന്നു വ​രാ​ൻ അ​വ​സ​രം കി​ട്ടു​ന്ന ഒ​രാ​ളെ support ചെ​യ്തി​ല്ലെ​ങ്കി​ലും എ​ന്നോ​ട് ചെ​യ്ത​ത് പോ​ലെ വാ​ക്കു​ക​ൾ കൊ​ണ്ട് പ​റ​ഞ്ഞു ഇ​ല്ലാ​തെ ആ​ക്ക​രു​തെ​ന്ന്...​ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ഇ​ഷ്ട​ങ്ങ​ൾ ഉ​ണ്ട്,താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ട് അ​തി​നു അ​വ​രെ അ​നു​വ​ദി​ക്കു​ക...

ഒ​രാ​ളു​ടെ ഇ​ഷ്ട​ങ്ങ​ളും, രീ​തി​ക​ളും വേ​റെ ഒ​രാ​ളി​ലേ​ക്ക് അ​ടി​ച്ചേ​ല്പി​ക്കാ​തെ ഇ​രി​ക്കു​ക...​വ​ള​ർ​ന്നു വ​രു​ന്ന​വ​രെ മു​ള​യി​ലേ നു​ള്ളി​ക​ള​യാ​തെ മു​ന്നോ​ട്ടു ന​ട​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ക....​അ​ന്നും ഇ​ന്നും എ​ന്നും എ​ന്‍റെ ഗു​രു​വാ​യി എ​ന്റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്‍റെ ലാ​ൽ​ജോ​സ് സ​ർ ത​ന്നെ ആ​യി​രു​ന്നു...​എ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളും,സ​ങ്ക​ട​ങ്ങ​ളും,മ​ന്ദ​ബു​ദ്ദി​ത​ര​ങ്ങ​ളും എ​ല്ലാം സ​ർ നു ​അ​റി​യാം.. ഇ​ട​ക്ക് സ​ർ പ​റ​ഞ്ഞു ത​ന്നി​രു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ മ​റ​ന്നു പോ​യ​തി​ന്റെ മ​ണ്ട​ത്ത​ര​ങ്ങ​ളും എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്...​പ​ക്ഷേ എ​ന്നും എ​ന്റെ മ​ന​സി​ൽ ആ​ദ്യ ഗു​രു ആ​യി സ​ർ ഉ​ണ്ടാ​കും...​എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​നും, എ​ന്‍റെ കു​ടും​ബ​വും എ​ന്തെ​ങ്കി​ലും ആ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ കാ​ര​ണം ലാ​ൽ സ​ർ ആ​ണ്..thanku so much sir for always being for me
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.