നടൻ നരേയ്ന് ആൺകുഞ്ഞ്; 15-ാം വിവാഹവാർഷിക സമ്മാനം
Friday, November 25, 2022 10:05 AM IST
നടൻ നരേയ്നും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു. നരേയ്ൻ തന്നെയാണ് സന്തോഷവാർത്ത സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. ഈ സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. കുഞ്ഞു കൈയുടെ ചിത്രം പങ്കുവച്ച് നരേയ്ൻ കുറിച്ചു.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. മീര ജാസ്മിൻ, സംവൃത സുനിൽ, സരിത ജയസൂര്യ തുടങ്ങിയവർ ആശംസകളുമായി എത്തി. 2007ലായിരുന്നു മഞ്ജുവിന്റെയും നരേയ്ന്റെയും വിവാഹം. ഇവർക്ക് 14 വയസുള്ള തൻവി എന്നൊരു മകളുണ്ട്. 15ാം വിവാഹവാർഷികദിനത്തിലാണ് പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം താരം അറിയിച്ചത്.
സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേയ്ൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.