ലിജോയ്ക്ക് ഒപ്പം പ്രവർത്തിക്കണം: മനോജ് ബാജ്പേയി
Sunday, November 10, 2019 9:38 AM IST
ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് താരം മനോജ് ബാജ്പേയി. ലിജോയ്ക്ക് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരം കുറിച്ചത്.
"അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട്. ജീനിയസായ ലിജോയ്ക്ക് ഒപ്പം പ്രവർത്തിക്കണം' താരം കുറിച്ചു. ജല്ലിക്കെട്ടാണ് ലിജോയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം ആന്റണി വർഗീസ്, സാബു മോൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.