ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡ​ബ്ല്യൂസി​സി ഒന്നും ചെയ്തില്ല: സിദ്ധിഖ്
Thursday, November 7, 2019 10:51 AM IST
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​നി​താ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂസി​സി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കു​വേ​ണ്ടി ഡ​ബ്ല‍്യൂ​സി​സി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സി​ദ്ധി​ഖ്.

താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടെ​ന്നും സി​ദ്ധി​ഖ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റേ​യും കേ​ര​ള പോ​ലീ​സ് അ​സ്സോ​സി​യേ​ഷ​ന്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ​ ക​മ്മിറ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലു​വ​യി​ലു​ള്ള എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സി​ദ്ദി​ഖു​മാ​യി ന​ട​ന്ന സൗ​ഹൃ​ദ ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്.

പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സി​ദ്ധി​ഖ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ മാ​ത്ര​മാ​ണ് ഡ​ബ്ലി​യു​സി​സി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ അ​മ്മ സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​യേ​യും ഡി​ജി​പി​യേ​യും ഉ​ട​ൻ അ​റി​യി​ച്ചി​രു​ന്നു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് താ​ന്‍ ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും സം​സാ​രി​ച്ചു. അ​തേ​സ​മ​യം ഡ​ബ്ല്യൂസി​സി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തു​ന്ന​തി​ലും​ മാ​ത്രം മു​ഴു​കി- സി​ദ്ധി​ഖ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.