"എന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോൾ അച്ഛൻ പറഞ്ഞത്...'
Friday, January 21, 2022 4:03 PM IST
നായകനായും ഗായകനായും സംവിധായകനായും തിളങ്ങി നില്ക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കിയ ഹൃദയം ഇന്നാണ് തീയറ്ററുകളിലെത്തിയത്. ഈ സാഹചര്യത്തിൽ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് ഓർമിക്കുകയാണ് താരം.
അച്ഛൻ ശ്രീനിവാസനെ ഫോണ്‍ വിളിച്ചാണ് താൻ പ്രണയത്തെപ്പറ്റി തുറന്നുപറഞ്ഞതെന്ന് വിനീത് പറയുന്നു. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചതെന്നും നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.' - വിനീത് ശ്രീനിവാസൻ പറയുന്നു.