ലോ​കേ​ഷ് ചി​ത്ര​ത്തി​ൽ വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​യി തൃ​ഷ; ഒ​ന്നി​ക്കു​ന്ന​ത് 14 വ​ർ​ഷ​ത്തി​ന് ശേ​ഷം
Wednesday, February 1, 2023 3:27 PM IST
നീ​ണ്ട 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ. ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ള​പ​തി 67 എ​ന്ന ചി​ത്ര​ത്തി​നാ​യി​ട്ടാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. 2008 ൽ ​പു​റ​ത്തി​റ​ങ്ങി​യ കു​രു​വി​യി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച​ത്.

ഇ​തി​നു മു​മ്പ് ഗി​ല്ലി, തി​രു​പ്പാ​ച്ചി, ആ​ദി എ​ന്നീ സി​നി​മ​ക​ളി​ലാ​യി​രു​ന്നു ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​ത്.
ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​ർ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 2, ജീ​ത്തു ജോ​സ​ഫ്–​മോ​ഹ​ൻ​ലാ​ൽ ചി​ത്രം റാം ​എ​ന്നി​വ​യാ​ണ് തൃ​ഷ​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം.

മ​ല​യാ​ള​ത്തി​ൽ നി​ന്നും മാ​ത്യു തോ​മ​സും ബോ​ളി​വു​ഡി​ൽ നി​ന്നും സ​ഞ്ജ​യ് ദ​ത്തും ത​മി​ഴ് ആ​ക്‌​ഷ​ൻ ഹീ​റോ അ​ര്‍​ജു​ന്‍, സം​വി​ധാ​യ​ക​രാ​യ ഗൗ​തം മേ​നോ​ന്‍, മി​ഷ്കി​ന്‍, ഡാ​ന്‍​സ് മാ​സ്റ്റ​ര്‍ സാ​ന്‍​ഡി, മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍, പ്രി​യാ ആ​ന​ന്ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും.



ദ​ള​പ​തി 67 എ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഗ്യാം​ഗ്സ്റ്റ​ർ ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ കാ​ഷ്മീ​രാ​ണ്. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക്‌​ഷ​ൻ സി​നി​മ​യാ​യി​രി​ക്കും ഇ​ത്. ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ വി​ക്ര​ത്തി​ന് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ എ​സ്.​എ​സ്. ല​ളി​ത് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം. വാ​രി​സി​നും മാ​സ്റ്റ​റി​നും ശേ​ഷം സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ​ള​പ​തി 67. മ​നോ​ജ് പ​ര​മ​ഹം​സ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഫി​ലോ​മി​ന്‍ രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.