വാ​രി​യം​കു​ന്ന​ന്‍ വി​വാ​ദം ക​ത്തു​ന്നു
Tuesday, June 23, 2020 1:03 PM IST
മ​ല​ബാ​റി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ ധീ​ര​മാ​യ ചെ​റു​ത്തു നി​ൽ​പ്പു ന​ട​ത്തി​യ വാ​രി​യ​ൻ​കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യു​ടെ പേ​രി​ൽ വി​വാ​ദം ക​ത്തു​ന്നു. വാ​രി​യം​കു​ന്ന​ൻ എ​ന്ന പേ​രി​ൽ സി​നി​മ​യൊ​രു​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പൃ​ഥ്വി​രാ​ജാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ന്‍.

ഇ​തി​നു പി​ന്നാ​ലെ ഇ​തേ​പ്ര​മേ​യം സി​നി​മ​യാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ലി അ​ക്ബ​ര്‍, ഇ​ബ്രാ​ഹിം വേ​ങ്ങ​ര, പി.​ടി. കു​ഞ്ഞു മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ കു​ഞ്ഞ് മു​ഹ​മ്മ​ദ് ഹാ​ജി​ക്ക് വി​ല്ല​ന്‍ പ​രി​വേ​ഷം ന​ല്‍​കി​യാ​ണ് അ​ലി അ​ക്ബ​ര്‍ സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

സി​നി​മ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം പൃ​ഥ്വി​രാ​ജി​നും ആ​ഷി​ഖ് അ​ബു​വി​നും നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ല്‍ നി​ന്നും പൃ​ഥ്വി​രാ​ജ് പി​ന്‍​മാ​റ​ണ​മെ​ന്ന് ഹി​ന്ദു ഐ​ക്യ​നേ​താ​വ് ആ​ര്‍.​വി. ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വാ​രി​യം​കു​ന്ന​ന്‍ സി​നി​മ ച​രി​ത്ര​ത്തോ​ട് നീ​തി​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. ഇ​ല്ലെ​ങ്കി​ല്‍ സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ സി​നി​മ ക​ലാ​കാ​ര​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ന്നെ​യോ പൃ​ഥ്വി​രാ​ജി​നെ​യോ ബാ​ധി​ക്കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.