ബൈക്കിലേറി ദുൽഖറും കല്യാണിയും
Wednesday, January 15, 2020 11:12 AM IST
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. സുരേഷ് ഗോപി, ശോഭന എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോൻ, മീര കൃഷ്ണൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഫേറർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.