മേപ്പടിയാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും
Thursday, September 19, 2019 1:08 PM IST
ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയ്ക്ക് വേണ്ടി അനുഗ്രഹം തേടി താരം മൂകാംബികയിൽ എത്തിയിരുന്നു. നവാഗതനായ വിഷ്ണു മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നതും. ശ്രീനിവാസൻ, ലെന, അലൻസിയർ, കലാഭവൻ ഷാജോണ്‍ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.