ഗുളികന്‍റെ കഥയുമായി ഉ​ട​ലാ​ഴം എത്തുന്നു
Monday, December 2, 2019 4:35 PM IST
ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഉടലാഴം ഈമാസം ആറിന് തീയറ്ററുകളിലെത്തും. മോ​ഹ​ൻ​ലാ​ലി​ന്‍റെ "ഫോ​ട്ടോ​ഗ്രാ​ഫ​ർ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ മ​ണിയാണ് ചിത്രത്തിൽ നാ​യ​ക​നാകുന്നത്. അനുമോളാണ് നായിക.

ഇവർക്കൊപ്പം ര​മ്യ വ​ൽ​സ​ല, ഇ​ന്ദ്ര​ൻ​സ്, ജോ​യ് മാ​ത്യു, സ​ജി​ത മ​ഠ​ത്തി​ൽ, നി​ല​ന്പൂ​ർ ആ​യി​ഷ രാ​ജീ​വ​ൻ, അ​ബു വ​ള​യം​കു​ളം, സു​നി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. പു​തി​യ കാ​ല​ത്ത് ജീ​വി​ക്കാ​ൻ വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന ഗു​ളി​ക​ൻ എ​ന്ന ആ​ദി​വാ​സി യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ഉ​ട​ലാ​ഴ​ത്തി​ൽ പ​റ​യു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ട​ലാ​ഴം, ഡോ​ക്ടേ​ഴ്സ് ഡി​ല​മ​യു​ടെ ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് കെ ​ടി,ഡോ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ എം ​പി,ഡോ​ക്ട​ർ സ​ജീ​ഷ്. എം ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​ട​ലാ​ഴ​ത്തി​ലൂ​ടെ ഒ​രു വ​നി​ത സം​ഗീ​ത സം​വി​ധാ​യി​ക ക​ട​ന്നു വ​രു​ന്നു. മി​ഥു​ൻ ജ​യ​രാ​ജി​നോ​ടൊ​പ്പം പ്ര​ശ​സ്ത ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​റാ​ണ് ഈ ​ചി​ത്ര​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​തമൊരുക്കിയത് ബി​ജിബാ​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.