ട്രാൻസ് ക്രിസ്മസിന് എത്തില്ല
Friday, November 8, 2019 9:24 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസിന്റെ റിലീസ് നീട്ടി. ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം 2020 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് നീളാൻ കാരണമാകുന്നത്.
നസ്രിയ നസീമാണ് സിനിമയിലെ നായിക. പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിനായകൻ, ഗൗതം മേനോൻ, സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിഖ് അബു, ബൈജു, ദിലീഷ് പോത്തൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അൻവർ റഷീദ് എന്റർടെയ്ൻമെന്റാണ് സിനിമ നിർമിക്കുന്നത്.