"ത്രയം' ഒക്ടോബർ 25ന്
Wednesday, October 9, 2024 3:26 PM IST
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം' ഒക്ടോബർ 25ന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദുനാഥ്, ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ. വർമ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരയ്ക്കാർ, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ത്രയം എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു.
"ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥ, സംഭാഷണമെഴുതുന്ന സിനിമയാണ് ത്രയം. സംഗീതം - അരുൺ മുരളrധരൻ, എഡിറ്റർ - രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരുർ, കല - സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം - സുനിൽ ജോർജ്, ബുസി ബേബി ജോൺ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, സ്റ്റിൽസ് - നവീൻ മുരളി, പരസ്യകല -ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ - വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - സഫി ആയൂർ, പിആർഒ -എ.എസ്. ദിനേശ്.