രശ്മിക മന്ദാനയുടെ ദ് ഗേൾഫ്രണ്ട്; ശബ്ദസാന്നിധ്യമായി വിജയ് ദേരവകൊണ്ട
Wednesday, December 11, 2024 9:23 AM IST
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ദ് ഗേൾഫ്രണ്ടിന്റെ ടീസർ എത്തി. ശബ്ദസാന്നിധ്യം കൊണ്ട് വിജയ് ദേവരകൊണ്ടയും ചിത്രത്തിലുണ്ട്.
ഗായിക ചിന്മയിയുടെ ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രാഹുലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്.
ദീക്ഷിത് ഷെട്ടിയാണ് നായകൻ. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം കൃഷ്ണന് വനന്ത്. അല്ലു അരവിന്ദ് ആണ് നിർമാണം. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.