"ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കും'
Wednesday, July 22, 2020 7:58 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ബോ​ളി​വു​ഡി​ൽ നി​ന്നാ​ണ് തു​ട​ക്ക​മെ​ങ്കി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്താ​ണ് ത​മ​ന്ന കൂ​ടു​ത​ൽ സ​ജീ​വം. സൗ​ത്തി​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ.

ന​ടി​യു​ടെ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ എ​പ്പോ​ഴും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ലും വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​കാ​റു​ണ്ട്. സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്കു താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ത​മ​ന്ന പ​റ​യു​ന്ന​ത്. ഒ​രു തെ​ലു​ങ്ക് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഥ​യും ക​ഥാ​പാ​ത്ര​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.

നാ​യ​ക​ന്മാ​രു​ടെ താ​ര​മൂ​ല്യം അ​ള​ന്ന് താ​ൻ ഒ​രു സി​നി​മ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ഹോ​ട്ട് സീ​നു​ക​ൾ ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ത്ത​രം സീ​നു​ക​ളും സി​നി​മ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ചും​ബ​ന രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​ന്നു​ണ്ട്.

എ​ന്നാ​ൽ സി​നി​മ​യി​ൽ എ​ത്തി​യ​പ്പോ​ൾ ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള രം​ഗ​ങ്ങ​ളി​ല്ലാ​ത്ത സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ അ​ത് പി​ന്നീ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ന​ല്ല ക​ഥ വ​ന്നാ​ൽ ഏ​തു ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​ണ്. റൊ​മാ​ന്‍റി​ക് രം​ഗ​ങ്ങ​ളി​ൽ ആ​രും അ​ഭി​ന​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നി​ല്ല. അ​വ​ർ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ തെ​റ്റു​മി​ല്ല. ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ പി​ടി​ച്ച് നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കും- ത​മ​ന്ന പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ത​മ​ന്ന ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​ട്ട്. മ​ല​യാ​ള​ത്തി​ലൊ​ഴി​കെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഭാ​ഷാ സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും താ​ര​ത്തി​ന് മോ​ളി​വു​ഡി​ലും ഏ​റെ ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലാ​ണ് ത​മ​ന്ന അ​ധി​ക​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.