കാവലിൽ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കർ
Friday, January 17, 2020 3:48 PM IST
സു​രേ​ഷ് ഗോ​പി​യു​ടെ മി​ക്ക സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു പി​ന്നി​ലും ര​ഞ്ജി പ​ണി​ക്ക​രു​ടെ കൈ​ക​ളു​ണ്ട്. ത​ല​സ്ഥാ​നം, ലേ​ലം, പ​ത്രം, ക​മ്മീ​ഷ​ണ​ർ, സ്ഥ​ല​ത്തെ പ്ര​ധാ​ന പ​യ്യ​ൻ​സ് , ഏ​ക​ല​വ്യ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള ബ്ലോ​ക് ബ​സ്റ്റ​ർ സു​രേ​ഷ് ഗോ​പി ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ ര​ചി​ച്ച​തു ര​ഞ്ജി പ​ണി​ക്ക​രാ​ണ്. മാ​ത്ര​മ​ല്ല ര​ഞ്ജി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സി​ലെ നാ​യ​ക​നും സു​രേ​ഷ് ഗോ​പി​യാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യു​ടെ ര​ണ്ടാം വ​ര​വി​നു ക​ള​മൊ​രു​ക്കി​യ​ത് ഭ​ര​ത്ച​ന്ദ്ര​ൻ ഐപി​എ​സ് എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ക​യാ​ണ്.

ര​ഞ്ജി പ​ണി​ക്ക​രു​ടെ മ​ക​ൻ നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ര​ഞ്ജി പ​ണി​ക്ക​രും അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ഞ്ജി പ​ണി​ക്ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാ​യ ഡേ​വി​ഡാ​ണ് കാ​വ​ലി​ൽ നാ​യി​ക​യാ​കു​ന്ന​ത്. സാ​ദി​ഖ്, ഐ.​എം.​വി​ജ​യ​ൻ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, കി​ച്ചു ടെ​ല്ല​സ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഇ​വാ​ൻ, രാ​ജേ​ഷ് ശ​ർ​മ്മ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്‌​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് കാ​വ​ൽ നി​ർ​മി​ക്കു​ന്ന​ത്. ഈ ​മാ​സം 20ന് ​ക​ട്ട​പ്പ​ന​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.