മ​ല​യാ​ള സി​നി​മ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക്; ആ​ദ്യ റി​ലീ​സ് "​സൂ​ഫി​യും സു​ജാ​ത​യും’
Monday, June 22, 2020 5:29 PM IST
ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യാ​ൻ മ​ല​യാ​ളം സി​നി​മ. ജ​യ​സൂ​ര്യ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന "സൂ​ഫി​യും സു​ജാ​ത​യും’ ജൂ​ലൈ മൂ​ന്നി​ന് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്യും. നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു​വാ​ണു പു​തി​യ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ചി​ത്രം ജൂ​ലൈ ര​ണ്ടി​നു റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ തി​യ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​നി​ല്ലാ​തെ നേ​രി​ട്ടു ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​ദി​ഥി റാ​വു ഹൈ​ദ​രി​യാ​ണു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തെ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സു​ക​ളു​ടെ പ​ട്ടി​ക ക​ഴി​ഞ്ഞ മാ​സം ആ​മ​സോ​ണ്‍ പ്രൈം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ട്ടി​ക​യി​ൽ മ​ല​യാ​ള​ത്തി​ന്‍റെ ഏ​ക എ​ൻ​ട്രി​യാ​യി​രു​ന്നു സൂ​ഫി​യും സു​ജാ​ത​യും. ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം.

സി​നി​മ​യു​ടെ ഒ​ടി​ടി റി​ലീ​സ് വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തു​മു​ത​ൽ ച​ർ​ച്ച​യാ​യ സി​നി​മ​യാ​ണ് സൂ​ഫി​യും സു​ജി​ത​യും. ഓ​ണ്‍​ലൈ​ൻ റി​ലീ​സ് തീ​രു​മാ​നം തി​യ​റ്റ​ർ വ്യ​വ​സാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ജ​യ​സൂ​ര്യ​യു​ടെ​യും വി​ജ​യ് ബാ​ബു​വി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​നി​മു​ത​ൽ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.