"സോളമന്റെ മണവാട്ടി സോഫിയ'; ചിത്രീകരണം പുരോഗമിക്കുന്നു
Friday, August 23, 2019 10:49 AM IST
“സോളമന്റെ മണവാട്ടി സോഫിയ’’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഒരു റോഡ് മൂവി ഗണത്തിലാണ് സിനിമയൊരുക്കുന്നത്. എം. സജീവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
കിആൻ കിഷോർ, സമർത്ഥ്യ മാധവൻ, തന്പു ടി. വിൽസണ്, ശിവജി ഗുരുവായൂർ, അഞ്ജലിനായർ, റീന ബഷീർ, വൽസല മേനോൻ, ശ്രീജി ഗോപിനാഥ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗ്ലോബൽ ടോപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആശ്വാസ് ശശിധരൻ, പോൾ ചെന്പകശ്ശേരി, ആന്റണി ഇരിങ്ങാലക്കുട എന്നിവരാണ് സിനിമ നിർമിക്കുന്നത്.