അവധി ആഘോഷിക്കാൻ ശ്രീയ തിരുവനന്തപുരത്ത്
Saturday, November 16, 2019 6:56 PM IST
തെന്നിന്ത്യൻ താര സുന്ദരി ശ്രീയ സരണ്‍ കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയത് തിരുവനന്തപുരത്ത്. 2017-ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്ര യാണ് ശ്രീയുടെ അവസാന ചിത്രം.
റഷ്യൻ സ്വദേശിയായ ആന്ദ്രേ കൊഷ്ചീവുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ശ്രീയ സരണ്‍ കുടുംബവുമായി അവധി ആഘോഷിക്കാൻ കേരളത്തിൽ. തിരുവനന്തപുരത്താണ് നടിയും കുടുംബവും. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തുന്ന വീഡിയോ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട ്.