മു​ടിമു​റി​ച്ചു; നി​ര്‍​മാ​താ​വ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം
Thursday, October 17, 2019 10:08 AM IST
നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. നി​ർ​മാ​താ​വ് ജോ​ബി ജോ​ര്‍​ജി​നെ​തി​രെ​യാ​ണ് ഷെ​യ്ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ പ​റ​യു​ന്നു.

ജോ​ബി നി​ര്‍​മി​ക്കു​ന്ന വെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​ണ് ഷെ​യ്ന്‍. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് വ​ധ ഭീ​ഷ​ണി​യു​മാ​യി ജോ​ബി രം​ഗ​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

പ​രി​ഹ​രി​ക്കാ​വു​ന്ന ഒ​രു ഗെ​റ്റ​പ്പ് ചെ​യ്ഞ്ചി​ന്‍റെ പേ​രി​ലാ​ണ് നി​ർ​മാ​താ​വ് ത​ന്നെ ആ​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് പ​രാ​തി ന​ല്‍​കി​യെ​ന്നും പോ​ലീ​സി​നെ സ​മീ​പി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഷെ​യ്ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.