ഷാരൂഖിനോടു നോ പറഞ്ഞ ഷക്കീല!
Wednesday, July 22, 2020 8:08 PM IST
മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ അഡൾട്ട്സ് ഒണ്‍ലി ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഷക്കീല. ഒരുകാലത്തു മലയാളത്തിൽ പോലും ഷക്കീല ചിത്രങ്ങൾ തരംഗമായിരുന്നു. എന്നാൽ പിന്നീട് ആ ട്രെൻഡ് ഇല്ലാതെയായപ്പോൾ നീല ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് മാത്രം ഷക്കീലയെ മുഖ്യധാരാ ചിത്രങ്ങളിൽ നിന്ന് പലരും തഴഞ്ഞു.
അവർക്കൊപ്പം അഭിനയിക്കാൻ പലരും തയാറായില്ല. ആ സമയത്തു പോലും ബോളിവുഡിൽ നിന്ന് വരെ ലഭിച്ച വന്പൻ ഓഫറുകൾ നിരസിച്ച നടിയാണ് അവർ. അങ്ങനെ ഒരനുഭവം ഷക്കീല മാധ്യമങ്ങളോട് പങ്കു വെച്ചത് സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരമാണ് ഷക്കീല വേണ്ടെന്നു വെച്ചത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രമായ ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനാണ് ഷക്കീലയ്ക്ക് ക്ഷണം ലഭിച്ചത്. ദിവസം 20,000 രൂപ വരെ പ്രതിഫലം നൽകാം എന്ന് അവർ പറയുകയും ചെയ്തു.
സത്യരാജിനൊപ്പം ഉള്ള വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്നാണ് അവർ ഷക്കീലയെ അറിയിച്ചത്. പക്ഷെ ഒരുപാട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ട് എന്ന് കണ്ടപ്പോൾ താൻ ആ ഓഫർ നിരസിക്കുകയായിരുന്നു എന്ന് ഷക്കീല പറഞ്ഞിരുന്നു.