നടൻ സിദ്ധിഖിന്‍റെ മകൻ ഷഹീൻ നായകനാകുന്ന സിനിമയൊരുങ്ങുന്നു. നവാഗതനായ ഷെയ്ഖ് അബ്ദുള്ള അജ്മൽ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സേതു എന്നാണ് പേരിട്ടിരിക്കുന്നത്. ജോയ് മാത്യു, ഇ​ന്ദ്ര​ൻ​സ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, സോ​ഹ​ൻ സീ​നു ലാ​ൽ,ഡോ. ​റോ​ണി, ചെ​മ്പി​ൽ അ​ശോ​ക​ൻ, ആ​ശ അ​ര​വി​ന്ദ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജി​ലു ജോ​സ​ഫ്, സ​ര​സ ബാ​ലു​ശേ​രി, സ​തി പ്രേം​ജി എ​ന്നി​വ​രും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്നീ സിനിമകളിൽ ഷഹീൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.