ബാസ്കറ്റ് കില്ലിംഗ് ചുരുളഴിക്കാൻ സേ​തു​രാ​മ​യ്യ​ർ വ​രു​ന്നു
Saturday, October 19, 2019 1:02 PM IST
സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​തു​രാ​മ​യ്യ​ർ പ്രേ​ക്ഷ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ മ​മ്മൂ​ട്ടി​യു​ടെ ഹി​റ്റ് ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ൽ തു​ട​ക്ക​മി​ട്ട സേ​തു​രാ​മ​യ്യ​രു​ടെ യാ​ത്ര അ​വ​സാ​നി​ച്ചി​ട്ടി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​മാ​യ കു​രു​ക്ക​ഴി​ക്കാ​ൻ സേ​തു​രാ​മ​യ്യ​ർ വീ​ണ്ടും എ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ​ചി​ത്ര​ങ്ങ​ളി​ലെ​ന്ന പോ​ലെ എ​സ്.​എ​ൻ സ്വാ​മി ത​ന്നെ​യാ​ണ് പു​തി​യ​തും ഈ ​സീ​രി​സി​ലെ അ​ഞ്ചാ​മ​ത്തേ​തു​മാ​യ സി​ബി​ഐ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. കെ.​മ​ധു ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക.

"ബാ​സ്ക​റ്റ് കി​ല്ലിംഗി'ലൂ​ടെ​യാ​ണ് ക​ഥാ​വി​കാ​സം. ബാ​സ്ക​റ്റ് കി​ല്ലിം​ഗ് എ​ന്ന് പ​റ​യു​മ്പോ​ൾ അ​തൊ​രു സ​സ്പെ​ൻ​സാ​ണ്. നി​ഗൂ​ഢ​ത​യാ​ണ്. നി​ങ്ങ​ളി​ൽ പ​ല​രും ഈ ​വാ​ക്ക് കേ​ട്ടു​കാ​ണി​ല്ല. അ​ത് ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന ത്രെ​ഡ്.

സി​നി​മ ക​ണ്ടാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കും. കാ​ല​ത്തി​ന്‍റെ മാ​റ്റ​വും പ്രേ​ക്ഷ​ക​രു​ടെ ചി​ന്താ​ഗ​തി​ക​ളു​ടെ മാ​റ്റ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത കൊ​ല​പാ​ത​ക രീ​തി​ക​ളാ​കും സി​നി​മ​യി​ലേ​ത്. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി. സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം അ​നു​കൂ​ല​മാ​ണ്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ എ​സ്.​എ​ൻ. സ്വാ​മി പ​റ​ഞ്ഞു.

ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് , ജാ​ഗ്ര​ത, സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ, നേ​ര​റി​യാ​ന്‍ സി​ബി​ഐ എ​ന്നി​വ​യാ​ണ് മ​മ്മൂ​ട്ടി സേ​തു​രാ​മ​യ്യ​രെ അ​വ​ത​രി​പ്പി​ച്ച മു​ൻ​ചി​ത്ര​ങ്ങ​ൾ. പു​തി​യ കാ​ല​വും പു​തി​യ ചി​ന്ത​ക​ളു​മ​നു​സ​രി​ച്ചു​ള്ള തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​തെ​ന്ന് എ​സ്.​എ​ൻ. സ്വാ​മി പ​റ​ഞ്ഞു. പു​തി​യ ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ശ്യാം ​ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.