സമ്പത്ത് റാം വീണ്ടും മലയാളത്തിൽ
Monday, May 23, 2022 4:22 PM IST
തെന്നിന്ത്യൻ താരം സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്നു. ദേശീയ പുരസ്കാര പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ചിത്രത്തിലൂടെയാണ് സമ്പത്ത് റാമിന്റെ മലയാളത്തിലെ നായകനായുള്ള അരങ്ങേറ്റം.
ജനകൻ, സെവൻസ്, ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, ചാണക്യതന്ത്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രം 2ൽ സന്പത്ത് റാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ബാബു വളപ്പായ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂർത്തിയായിട്ടില്ല. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്.