"ആ ​കാ​ത്തി​രി​പ്പാ​ണ് എ​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​ത്'
Saturday, September 14, 2019 1:05 PM IST
വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സ​ലിം കു​മാ​റും ഭാ​ര്യ സു​നി​ത​യും. ഇ​രു​വ​രും 23-ാം വി​വാ​ഹ​വാ​ർ​ഘി​ക​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന ദി​ന​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

വി​വാ​ഹ​ദി​ന​ത്തി​ൽ അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി പ​ങ്കെ​ടു​ത്ത​തും സ്റ്റേ​ജി​ൽ ക​യ​റി അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച​തു​മെ​ല്ലാം സ​ലിം കു​മാ​ർ ഓ​ർ​ത്തെ​ടു​ത്തു. 49 വ​യ​സ് ക​ഴി​ഞ്ഞ ത​ന്‍റെ ജീ​വി​ത​ത്തി​ൽ ത​ന്നെ ഇ​വി​ടം വ​രെ എ​ത്തി​ച്ച​ത് അ​മ്മ കൗ​സ​ല്യ​യും ഭാര്യ ​സു​നി​ത​യു​മാ​ണെ​ന്ന് സ​ലിം കു​മാ​ർ വ്യ​ക്ത​മാ​ക്കി.

മൂ​ന്ന് നാ​ല് വ​ർ​ഷം മു​ൻ​പ് ത​നി​ക്ക് ഒ​രു മേ​ജ​ർ ഒ​പ്പ​റേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ഭാ​ര്യ​യോ​ട് മു​റി​യി​ൽ പോ​യി വി​ശ്ര​മി​ച്ചോ​ളാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും ത​ന്നെ മു​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് വ​രെ ഭാ​ര്യ ഐ​സി​യു​വി​ന്‍റെ മു​ൻ​പി​ൽ നി​ന്നും മാ​റി​യി​ല്ലെ​ന്ന സം​ഭ​വ​മെ​ല്ലാം സ​ലിം കു​മാ​ർ ഓ​ർ​ത്തെ​ടു​ത്തു. ആ ​കാ​ത്തി​രി​പ്പാ​ണ് ത​ന്നെ ഐ​സി​യു​വി​ൽ നി​ന്നും ഇ​വി​ടം വ​രെ എ​ത്തി​ച്ച​തെ​ന്നാ​ണ് സ​ലിം കു​മാ​ർ പ​റ​യു​ന്ന​ത്.

ഭാ​ര്യ​യോ​ട് ന​ന്ദി പ​റ​യാ​മോ എ​ന്ന​റി​യി​ല്ലെ​ങ്കി​ലും "ന​ന്ദി സു​നു' എ​ന്ന് പ​റ​ഞ്ഞാ​ണ് താ​രം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.