മറച്ചുവച്ചാൽ കൗതുകം കൂടും: കപട സദാചാരന്മാർക്ക് സാധികയുടെ മറുപടി
Tuesday, November 19, 2019 6:52 PM IST
കപട സദാചാരവാദികൾക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് നടി സാധികാ വേണുഗോപാൽ. മുന്‍പും തനിക്കെതിരേയുള്ള വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയിട്ടുണ്ട് സാധിക. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകുന്നവർക്കെതിരേ സാധിക രോഷം കൊണ്ടത്.
മാന്യമായി വസ്ത്രം ധരിക്കുന്നില്ലെന്ന് ആക്ഷേപിക്കുകയും വീട്ടുകാരെ ചീത്തവിളിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഇവർ സോഷ്യൽ മീഡിയയിൽ എന്റെ പേജിലേക്ക് അശ്ലീല കമന്റുകളും മെസേജുകളും അയയ്ക്കുന്നു. - സാധിക പറയുന്നു.
ശരീരം മറച്ച് വയ്ക്കേണ്ട ഒന്നാണ് എന്ന് കരുതുന്നവരാണ് ഇത്തരം ആക്ഷേപങ്ങളുമായി വരുന്നതെന്ന് സാധിക പറയുന്നു. മറച്ചു വെക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകം പിന്നീട് പീഡനമായി മാറുന്നുവെന്നും സാധിക അഭിപ്രായപ്പെടുന്നു. തന്റെ ശരികളാണ് തന്റെ തീരുമാനങ്ങൾ എന്നു പറയുന്ന സാധിക ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ലെന്നും അഭിപ്രായപ്പെട്ടു.