പൃഥ്വിരാജിന് വേണ്ടി സച്ചി വീണ്ടും തിരക്കഥയൊരുക്കുന്നു
Tuesday, March 24, 2020 1:52 PM IST
പൃഥ്വിരാജിന് വേണ്ടി സച്ചി വീണ്ടും തിരക്കഥയൊരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൃഥ്വിയെ നായകനാക്കി നവാഗതനായ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് സച്ചി തിരക്കഥയെഴുതുന്നത്.
അനാര്‍ക്കലി, അയ്യപ്പനും കോശിയും, ലൂസിഫര്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന് നമ്പ്യാര്‍. അടുത്തിടെ പൃഥ്വിരാജ് നായകനായി എത്തിയ "ഡ്രൈവിംഗ് ലൈസന്‍സ്' എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത് സച്ചിയാണ്.
കൂടാതെ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത "അയ്യപ്പനും കോശിയും' വലിയ വിജയമാണ് നേടിയത്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.