റോഷ്നി ദിനകറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
Sunday, October 20, 2019 2:42 PM IST
മൈ സ്റ്റോറിക്ക് ശേഷം റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടൂ സ്ട്രോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രാനാഥ് ഭാസി, അമിത് ചക്കാലയ്ക്കൽ, ഷെബിൻ ബെൻസണ്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ബാബു വല്ലാർപാടത്തിന്റേതാണ് തിരക്കഥ. റോഷ്നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.