പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിംഗ്. സിങ്കം എഗെയ്ൻ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് തന്റെ ഇപ്പോഴത്തെ ഡ്യൂട്ടിയെക്കുറിച്ച് താരം വാചാലനായത്. ‘‘ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് അവള്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയിലാണ്. അതാണ് ഞാന്‍ വന്നത്.’’ രൺവീർ ആരാധകരോടു പറഞ്ഞു.
ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ദീപിക ഗര്‍ഭിണിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ അരങ്ങേറ്റ ചിത്രമാണ് സിങ്കം എഗെയ്ന് എന്നും രണ്‍വീര്‍ വേദിയിൽ പറഞ്ഞു. ‘‘എന്റെ ബേബിയുടെ അരങ്ങേറ്റ ചിത്രമാണിത്. സിംബയുടെയും ബേബി സിംബയുടെയും ലേഡി സിങ്കത്തിന്റെയും ദീപാവലി ആശംസകൾ.’’രൺവീർ പറഞ്ഞു.
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. വൻ താര നിരയിലാണ് ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷറോഫ്, കരീന കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.