ചി​ത്രം വ​ൻ​വി​ജ​യ​മാ​യി​ട്ടും നാ​യി​ക​യ്ക്ക് സം​ഭ​വി​ച്ച​ത്...
Wednesday, July 22, 2020 7:44 PM IST
മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ പ്രി​യ​ദ​ർ​ശ​ൻ-​മോ​ഹ​ൻ​ലാ​ൽ ടീ​മി​ന്‍റെ ‘ചി​ത്രം’ എ​ന്ന സി​നി​മ​യ്ക്ക് വ​ലി​യ ഒ​രു സ്ഥാ​ന​മു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​പൂ​ർ​വ റി​ക്കാ​ർ​ഡ് ബ്രേ​ക്ക് ചെ​യ്യാ​ൻ ഇ​നി​യൊ​രു മ​ല​യാ​ള സി​നി​മ​യ്ക്കും സാ​ധ്യ​മാ​യെ​ന്നു വ​രി​ല്ല.

18 സെ​ന്‍റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം 365 ദി​വ​സ​ത്തി​ൽ​ക്കൂ​ടു​ത​ൽ തു​ട​ർ​ച്ച​യാ​യി റെ​ഗു​ല​ർ ഷോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് അ​ന്ന​ത്തെ സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്തു. ഗ്രോ​സ് ക​ള​ക്ഷ​നാ​യി മൂ​ന്നു കോ​ടി​യി​ലേ​റെ നേ​ടു​ക​യും ചെ​യ്തു. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ് ചി​ത്രം.

ആ​ർ​ക്കും എ​ത്തി​പ്പി​ടി​ക്കാ​നാ​കാ​ത്ത ബോ​ക്സോ​ഫീ​സ് നേ​ട്ട​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടും ‘ചി​ത്രം’ എ​ന്ന സി​നി​മ വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യാ​തി​രു​ന്ന​ത് നാ​യി​ക ര​ഞ്ജി​നി​ക്കാ​ണ്. സൂ​പ്പ​ർ​ഹി​റ്റ് മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​ട്ടും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ര​ഞ്ജി​നി​ക്ക് അ​ടു​ത്ത മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ഓ​ഫ​ർ വ​ന്ന​ത്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും തി​ര​ക്കാ​യി​രു​ന്ന ര​ഞ്ജി​നി പിന്നീട് മലയാളത്തിൽ അ​ഭി​ന​യി​ച്ച​ത് വി​ജി ത​ന്പി​യു​ടെ കാ​ലാ​ൾ​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ലാ​ണ്. പി​ന്നീ​ട് തു​ട​രെ​ത്തു​ട​രെ മ​ല​യാ​ള സി​നി​മ​ക​ൾ ല​ഭി​ച്ച ര​ഞ്ജി​നി മോ​ളി​വു​ഡി​ൽ സ​ജീ​വസാ​ന്നി​ധ്യ​മാ​യി​.

ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സ്വാ​തി​തി​രു​നാ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ സു​ഗ​ന്ധ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ര​ഞ്ജി​നി മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യം ക​ണ്ടി​ട്ടാ​ണ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ലേ​ക്കു നാ​യി​ക​യാ​യി ര​ഞ്ജി​നി​യെ ക്ഷ​ണി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ 10 ദി​വ​സ​ത്തെ ഗ്യാ​പ്പ് വ​ന്ന​പ്പോ​ൾ മു​കു​ന്ദേ​ട്ടാ സു​മി​ത്ര വി​ളി​ക്കു​ന്നു എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ കൂ​ടി നാ​യി​ക​യാ​കാ​ൻ ര​ഞ്ജി​നി​യെ പ്രി​യ​ദ​ർ​ശ​ൻ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ആ ​ക്ഷ​ണം സ്വീ​ക​രി​ച്ച ര​ഞ്ജി​നി പി​ന്നീ​ടാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്രം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ഞ്ജി​നി മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​കു​ന്ന​ത്.

കൗ​തു​ക വാ​ർ​ത്ത​ക​ൾ, വ​ർ​ണം, കാ​ലാ​ൾ​പ്പ​ട, ക​സ്റ്റം​സ് ഡ​യ​റി, അ​ന​ന്ത​വൃ​ത്താ​ന്തം, പാ​വ​ക്കൂ​ത്ത്, ന്യൂ​സ്, ന​ന്മ നി​റ​ഞ്ഞ​വ​ൻ ശ്രീ​നി​വാ​സ​ൻ, രാ​ജ​വാ​ഴ്ച, മു​ഖം, തൂ​വ​ൽ സ്പ​ർ​ശം, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ തു​ട​ങ്ങി​യ​വ​യാ​ണ് ര​ഞ്ജി​നി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റു മ​ല​യാ​ള സി​നി​മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.