15 വ​ർ​ഷ​ത്തി​നു ശേ​ഷം ഭർത്താവിനൊപ്പം രമ്യ
Friday, October 18, 2019 6:59 PM IST
തെ​ന്നി​ന്ത്യ​ൻ താ​രം ര​മ്യാ​കൃ​ഷ്ണ​ൻ വീ​ണ്ടും ഭ​ർ​ത്താ​വി​ന്‍റെ ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്നു. 15 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ര​മ്യ ഭ​ർ​ത്താ​വ് കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്ന​ത്.

നാ​ഗാ​ർ​ജു​ന​യെ നാ​യ​ക​നാ​ക്കി 1998ൽ ​കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്ത ച​ന്ദ്ര​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ൽ ര​മ്യ കൃ​ഷ്ണ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​വ​ർ പ്ര​ണ​യ​ബ​ദ്ധ​രാ​വു​ക​യും 2003ൽ ​വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ ശേ​ഷം 2004ൽ ​കൃ​ഷ്ണ​വം​ശി യു​വ​താ​രം നി​ഥി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ശ്രീ ​ആ​ഞ്ജ​നേ​യം എ​ന്ന ചി​ത്ര​ത്തി​ലും ര​മ്യ കൃ​ഷ്ണ​ൻ അ​ഭി​ന​യി​ച്ചു. അ​തി​നു​ശേ​ഷം പ​ത്തോ​ളം ചി​ത്ര​ങ്ങ​ൾ കൃ​ഷ്ണ​വം​ശി സം​വി​ധാ​നം ചെ​യ്തെ​ങ്കി​ലും അ​വ​യി​ലൊ​ന്നി​ലും ര​മ്യ​ക്ക് വേ​ഷ​മി​ല്ലാ​യി​രു​ന്നു.

ഇ​പ്പോ​ൾ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ർ​ത്താവി​ന്‍റെ ചി​ത്ര​ത്തി​ൽ ര​മ്യ വീ​ണ്ടും അ​ഭി​ന​യി​ക്കു​ക​യാ​ണ്. പ്ര​കാ​ശ് രാ​ജ് നാ​യ​ക​നാ​കു​ന്ന വ​ന്ദേ​മാ​ത​രം ആ​ണ് ചി​ത്രം. അ​ടു​ത്ത വ​ർ​ഷം ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.