ഷെയിൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പായില്ല: മോഹൻലാലിനെ തള്ളി നിർമാതാക്കൾ
Friday, January 10, 2020 10:18 AM IST
ഷെയിൻ നിഗം പ്രശ്നത്തിൽ ഒത്തുതീർപ്പിനെക്കുറിച്ച് അറിയില്ലെന്ന് നിർമാതാക്കളുടെ സംഘടന. മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഉല്ലാസം സിനിമ ഷെയിൻ ഡബ്ബ് ചെയ്യാതെ അമ്മയുമായി ചർച്ചയ്ക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചു.
ഷെയിൻ വിഷയം പരിഹരിച്ചെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. നിർത്തിവച്ച ഷെയിൻ ചിത്രങ്ങൾ ഉടൻ പുനരാരംഭിക്കും. നിർമാതാക്കളുമായി സംസാരിച്ച് പ്രശ്നം തീർപ്പാക്കുമെന്ന് മോഹൻലാൽ പറഞ്ഞു.