28 വർഷത്തിനു ശേഷം അവർ വീണ്ടും; 700-ാം ചിത്രവുമായി ഉർവശി
Saturday, November 20, 2021 2:31 PM IST
നീണ്ട 28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടുമൊന്നിക്കുന്നു. 1993ൽ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തിനു ശേഷം ഒരു പ്രിയൻചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല.
ഇപ്പോൾ തന്റെ പുതിയ തമിഴ് ചിത്രമായ അപ്പത്തയിൽ ഉർവശി വേഷമിടുന്ന വിവരം പ്രിയദർശൻ തന്നെയാണ് അറിയിച്ചത്. ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
"മിഥുനത്തിന് ഏറെ നാളുകൾക്കു ശേഷം സംഭവിച്ച ഒത്തുചേരൽ! പുതിയ തമിഴ് ചിത്രമായ അപ്പത്തയിൽ വീണ്ടുമൊന്നിക്കുന്നു...' - ഉർവശിക്കൊപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയൻ കുറിച്ചു.