സ്റ്റേജ് ഷോ ചെയ്യാൻ പ്രി​യ നമ്പ്യാർ അ​മേ​രി​ക്ക​യി​ലേ​ക്ക്
Saturday, December 7, 2019 10:15 AM IST
വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ഡ്രാ​ക്കു​ള എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് പ്രി​യ ന​ന്പ്യാ​ർ. ഡ്രാ​ക്കു​ള എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ പ്രി​യാ ന​ന്പ്യാ​ർ മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​യാ​യി. ഡ്രാ​ക്കു​ള​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ചാ​ൻ​സ് ല​ഭി​ച്ച​ത് വി​ന​യ​ൻ സാ​റി​ന്‍റെ കാ​രു​ണ്യം കൊ​ണ്ടാ​ണ്. എ​നി​ക്ക​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി​യു​ണ്ട്- പ്രി​യ ന​ന്പ്യാ​ർ പ​റ​യു​ന്നു.

അ​റി​യ​പ്പെ​ടു​ന്ന മോ​ഡ​ലും, ന​ർ​ത്ത​കി​യും കൂ​ടി​യാ​ണ് പ്രി​യ ന​ന്പ്യാ​ർ. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നാ​ണ് പ്രി​യ​യി​ലെ ന​ടി​യെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പ്രി​യ​ദ​ർ​ശ​ന്‍റെ വെ​ട്ടം എ​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ച്ചാ​ണ് പ്രി​യ​യു​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്. വെ​ട്ട​ത്തി​ലൂ​ടെ ന​ല്ല ന​ടി​യെ​ന്ന പേ​ര് കേ​ട്ട പ്രി​യ തു​ട​ർ​ന്ന് ത​മി​ഴി​ലും ചി​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

സൂ​ര്യ ടി.​വി​യി​ലെ ക​ഥാ​നാ​യി​ക, വി​ഗ്ര​ഹം എ​ന്നീ ടിവി പ​ര​ന്പ​ര​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യി​ട്ടു​ണ്ട് പ്രി​യ. ഇ​പ്പോ​ൾ പ്ര​ശ​സ്ത കോ​റി​യോ​ഗ്രാ​ഫ​ർ ജ്യോ​തി​രാ​ജി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ വി​ദേ​ശ​ങ്ങ​ളി​ൽ സ്റ്റേ​ജ് ഷോ​ക​ൾ ചെ​യ്യു​ക​യാ​ണ് ഇ​വ​ർ. പ്ര​മു​ഖ സി​നി​മാ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ പ്രോ​ഗ്രാ​മി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രി​യ പ്ര​ധാ​ന നൃ​ത്ത ഐ​റ്റ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.