ക​ടു​വയിൽ പൃഥ്വിക്കൊപ്പം തെന്നിന്ത്യൻ സൂപ്പർതാരവും
Monday, November 11, 2019 10:46 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ക​ടു​വ ഒ​രു​ങ്ങു​ന്ന​ത് ബി​ഗ് ബ​ജ​റ്റി​ലാ​ണ്. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജി​നു എ​ബ്ര​ഹാ​മാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സും മാ​ജി​ക് ഫ്രെ​യിം​സും സം​യു​ക്ത​മാ​യി ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. പൃ​ഥ്വി​യു​ടെ ക​രി​യ​റി​ലെ ചെ​ല​വേ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്ന് ത​ന്നെ​യാ​യി​രി​ക്കും ക​ടു​വ​യെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്ന​ത്.

പൃ​ഥ്വി​ക്കൊ​പ്പം തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ താ​ര​വും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ആ ​താ​രം ആ​രാ​ണെ​ന്നു​ള്ള വി​വ​രം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​മെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.