പൃഥ്വിരാജ് വാ​രി​യം​കു​ന്ന​ൻ ആകുന്നു
Tuesday, June 23, 2020 11:54 AM IST
ഐ.​വി ശ​ശി​യു​ടെ സം​വി​ധാ​ന​ത്തി​ൽ 1988ൽ ​റി​ലീ​സ് ചെ​യ്ത മ​മ്മൂ​ട്ടി നാ​യ​ക​നാ​യ 1921 എ​ന്ന ചി​ത്രം മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ ക​ഥ​യാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ വീ​ണ്ടും മ​ലബാ​ർ ക​ലാ​പം പ​ശ്ചാ​ത്ത​ല​മാ​ക്കി മ​റ്റൊ​രു ചി​ത്ര​മൊ​രു​ങ്ങു​ന്നു. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​വു​ന്നു. വാ​രി​യം​കു​ന്ന​ൻ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്തു തന്നെ ആ​രം​ഭി​ക്കും.

ആ​സൂ​ത്രി​ത​മാ​യി മ​റ​വി​യി​ലേ​ക്ക് ത​ള്ള​പ്പെ​ട്ട മ​ല​ബാ​ർ വി​പ്ല​വ ച​രി​ത്ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ (2021) ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു- പൃ​ഥ്വി​രാ​ജ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. സി​ക്ക​ന്ദർ, മൊ​യ്‌​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മു​ഹ്‌​സി​ൻ പ​രാ​രി​യാ​ണ് കോ-​ഡ​യ​റ​ക്ട​ർ. ഹ​ര്‍​ഷ​ദും റ​മീ​സും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു. ഷൈ​ജു ഖാ​ലി​ദാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പൃ​ഥ്വി​രാ​ജും ആ​ഷി​ഖ് അ​ബു​വും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് വാ​രി​യം​കു​ന്ന​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.